krishi
വെളിയം നെടുവണ ഏലായിൽ തരിശുനിലത്തിൽ നെൽക്കൃഷി ചെയ്യുന്നതിന്റെ ഉദ ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കുന്നു

ഓയൂർ: സുഭിക്ഷ കേരളം പദ്ധതിയിലൂടെ ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിനുള്ള ശ്രമമാണ് സംസ്ഥാനം നടത്തുന്നതെന്ന് മന്ത്രി കെ. രാജു പറഞ്ഞു. അതിനായി എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും കാർഷിക രംഗത്തേക്കിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെളിയം ഭാർഗവൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ വെളിയം നെടുവണ ഏലായിലെ ഒരേക്കർ സ്ഥലത്ത് നടത്തുന്ന നെൽക്കൃഷിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സെന്റർ സെക്രട്ടറി കെ.എസ്. ഷിജുകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. നന്ദുരാജ്, സി.പി.എെ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ, ആർ.മുരളീധരൻ, മധു മുട്ടറ, ജി. മോഹനൻ, ജി. സദാശിവൻപിള്ള, എസ്. വിനയൻ, പ്രിൻസ് കായില, ബി. മധു, ഷൈലജ അനിൽകുമാർ, ടി. പ്രദീപ്, പവനൻ, ജയൻ പെരുങ്കുളം, കൃഷി ഓഫീസർ സ്നേഹ, അജയൻ, വിപിൻ, യമുനാമോഹൻ തുടങ്ങിയവർ സംസാരിച്ചു. ഏലാ വികസന സമിതി സെക്രട്ടറി സഹദേവൻ, അജിത്, ആദർശ് എന്നിവരെ മന്ത്രി ആദരിച്ചു.