കരുനാഗപ്പള്ളി: രാഹുൽഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് ജില്ലാ കിസാൻ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറിത്തൈകൾ, വിത്ത്, വളം എന്നിവ കർഷകർക്ക് വിതരണം ചെയ്തു. പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് കാഞ്ഞിരവിള ഷാജഹാൻ നിർവഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മുനമ്പത്ത് ഷിഹാബ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കുന്നേൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അരവിന്ദൻ ചെറുകര, പ്രഭ, സദാനന്ദൻ, ചന്ദ്രൻ, സുശീല, രഘു, വിനോദ്, സലീന എന്നിവർ പങ്കെടുത്തു.