photo
ബി.എം.ഷെറീഫ് അനുസ്മരണ സമ്മേളനം ആർ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന കമ്മിറ്രി അംഗവും മുൻ എം.എൽ.എയുമായിരുന്ന ബി.എം. ഷെറീഫിന്റെ പത്താം ചരമ വാർഷികം കാരുണ്യ പ്രവർത്തനങ്ങളോടെ ആചരിച്ചു. ഷെറീഫിന്റെ ഖബർ സ്ഥാനിൽ പുഷ്പാർച്ചന നടത്തി. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ സഹകരണ ബാങ്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആർ .രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെ. ജയകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.എസ്. താര, ആർ. രവി, ജഗത് ജീവൻലാലി, നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളി താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ഒാഡിറ്റോറിയത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥിക്ക് ബാങ്കിന്റെ ഉപഹാരമായ സ്മാർട്ട് ഫോൺ ബാങ്ക് പ്രസിഡന്റ് ആർ. രാമചന്ദ്രൻ എം.എൽ.എ നൽകി. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബി.എം. ഷെറീഫ് ഗ്രന്ഥശാലയുടെയും പന്നിശ്ശേരി നാണുപിള്ള സ്മാരക ഗ്രന്ഥശാലകളുടെയും നേതൃത്വത്തിലും അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നു. കൊവിഡ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരെയും താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെയും അമുമോദിക്കുകയും ബി.എം. ഷെറീഫിന്റെ ഫോട്ടോ അലേഖനം ചെയ്ത മെമന്റോകൾ നൽകുകയും ചെയ്തു.