കടയ്ക്കൽ: ചിതറ പഞ്ചായത്തിൽ തൂറ്റിക്കൽ വാർഡിലെ തെറ്റിമുക്ക് അങ്കണവാടിയിലേക്ക് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സൗകര്യത്തിനായി ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് ടി.വി അനുവദിച്ചു. ചടയമംഗലം എ.ഇ.ഒ എ. ഷാജഹാൻ തൂറ്റിക്കൽ വാർഡ് മെമ്പർ മനോജ് കുമാറിന് ടി.വി കൈമാറി. ബി.പി.ഒ ആർ. രാജേഷ്, മാങ്കോട് എൽ.പി.എസിലെ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.