nethaji-nagar
എഴുകോൺ നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് അംബികാ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി തൈകളുടെ വിതരണം

എഴുകോൺ : എഴുകോൺ നേതാജി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 364 കുടുംബങ്ങൾക്ക് വിവിധയിനം പച്ചക്കറി തൈകൾ വിതരണം ചെയ്തു. തൈകളുടെ വിതരണോദ്ഘാടനം എഴുകോൺ പഞ്ചായത്ത്‌ പ്രസിഡന്റ് അംബികാ സുരേന്ദ്രൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തൈകൾ വിതരണം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ബാബുരാജൻ, സെക്രട്ടറി എസ്. അനിരുദ്ധൻ, കെ. രാജേന്ദ്രപ്രസാദ്, എസ്. രംഗരാജൻ, തോപ്പിൽ ബാലചന്ദ്രൻ, എ. മനോമോഹനൻ, എൻ. പുഷ്‌പാംഗദൻ, കെ. രാജേന്ദ്രൻ, കെ.എസ്. ആനന്ദ് എന്നിവർ പങ്കെടുത്തു. റിട്ട. കൃഷി ഓഫീസർ എസ്. പുരുഷോത്തമൻ തൈ നടീൽ, പരിപാലനം എന്നിവയെപ്പറ്റി ക്ലാസെടുത്തു.