ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്ക്
കൊല്ലം: കൊവിഡ് ജില്ലയെ വരിഞ്ഞുമുറുക്കുന്നു. ഇന്നലെ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 23 പേരും അന്യദേശങ്ങളിൽ നിന്നെത്തിയവരാണെന്ന ആശ്വാസം ഉണ്ടെങ്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ കുടുംബാംഗങ്ങളെയെല്ലാം നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത് ആശങ്ക കനപ്പിക്കുന്നു.
ഗ്രാഫ് ഏറ്റവും ഉയർന്ന ദിനം
ജില്ലയിൽ ആദ്യമായാണ് പോസിറ്റീവ് കേസുകൾ ഇരുപത് കടക്കുന്നത്. ഇതിന് മുൻപ് ജൂൺ 4ന് 11 പോസിറ്റീവ് കേസുകളും 6ന് 19 കേസുകളും 17ന് 14 കേസുകളും 18ന് 13 കേസുകളും 19ന് 17 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 22 പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കി രണ്ടുപേർ തിരുവനന്തപുരത്താണ്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്
1. സൗദിയിൽ നിന്നെത്തിയ ചടയമംഗലം ചെറിയവിള നല്ലൂർ സ്വദേശിനി (34)
2. വെളിനെല്ലൂർ സ്വദേശിനിയുടെ മൂന്ന് വയസുള്ള ആൺകുട്ടി
3. സൗദിയിൽ നിന്നെത്തിയ ചവറ മുകുന്ദപുരം സ്വദേശി (39)
4. സൗദിയിൽ നിന്നെത്തിയ പരവൂർ കലയ്‌ക്കോട് സ്വദേശി (40)
5. പവിത്രേശ്വരം കരിമ്പിൻപുഴ സ്വദേശി (33)
6. കുവൈറ്റിൽ നിന്നെത്തിയ മൈനാഗപ്പള്ളി നോർത്ത് സ്വദേശി (27)
7. സൗദിയിൽ നിന്നെത്തിയ അഞ്ചാലുംമൂട് സ്വദേശിനി (52)
8. കുവൈറ്റിൽ നിന്നെത്തിയ താഴത്ത് കുളക്കട സ്വദേശി (38)
9. അയത്തിൽ സ്വദേശി (25)
10. കുവൈറ്റിൽ നിന്നെത്തിയ കൊല്ലം വെസ്റ്റ് ആലുംമൂട് സ്വദേശി (60)
11. കുവൈറ്റിൽ നിന്നെത്തിയ പനയം പെരിനാട് സ്വദേശി (24)
12. പട്ടാഴി സ്വദേശി (33)
13. കുവൈറ്റിൽ നിന്നെത്തിയ പെരുങ്ങാലം അരിനല്ലൂർ സ്വദേശി (31)
14.സൗദിയിൽ നിന്നെത്തിയ നല്ലില സ്വദേശി (44)
15. ദോഹയിൽ നിന്നെത്തിയ പെരിനാട് ഞാറയ്ക്കൽ സ്വദേശി (46)
16. കുവൈറ്റിൽ നിന്നെത്തിയ ചവറ സ്വദേശി (27)
17. മഹാരാഷ്ട്രയിൽ നിന്നെത്തിയ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിനി (35)
18. കുവൈറ്റിൽ നിന്നെത്തിയ എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി (35)
19. കുവൈറ്റിൽ നിന്നെത്തിയ കരുനാഗപ്പള്ളി കെ.എസ് പുരം സ്വദേശി (40)
20. സൗദിയിൽ നിന്നെത്തിയ തൊടിയൂർ സ്വദേശി (29)
21. കുവൈറ്റിൽ നിന്നെത്തിയ പൂയപ്പള്ളി തച്ചക്കോട് സ്വദേശി (40)
22. കുവൈറ്റിൽ നിന്നെത്തിയ പവിത്രേശ്വരം താഴം സ്വദേശി (28)
23. മയ്യനാട് വലിയവിള സ്വദേശിനി (52)
24. നൈജീരിയയിൽ നിന്നെത്തിയ ഏഴംകുളം മാർത്താണ്ഡൺകര സ്വദേശി (25)
രണ്ടുപേർക്ക് രോഗമുക്തി
1. മേയ് 24ന് സ്ഥിരീകരിച്ച കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി (58)
2. ജൂൺ 2ന് സ്ഥിരീകരിച്ച വെട്ടിക്കവല തലച്ചിറ പനവേലിൽ സ്വദേശി (35)