hen

കൊല്ലം: ദിവസങ്ങൾക്ക് മുമ്പുവരെ ഒരു കോഴിക്ക് (ജീവനോടെ) 170 രൂപ വരെ ഈടാക്കിയ ജില്ലയിൽ ഇന്നലെ വില 100 രൂപയിൽ താഴേക്കിറങ്ങി. ചിലയിടങ്ങളിൽ 110 രൂപ വരെ ഈടാക്കിയെങ്കിലും 85 രൂപയ്ക്ക് വിറ്റ സ്ഥാപനങ്ങളും ഉണ്ട്. ഒരാഴ്ച മുമ്പ് ഒരു കിലോ കോഴി വാങ്ങിയിരുന്ന വിലയിൽ ഇന്നലെ രണ്ടുകിലോ കോഴി വാങ്ങാൻ കഴിയുമെന്ന നില വന്നതോടെ ആവശ്യക്കാരുടെ എണ്ണവുമേറി. ലോക്ക് ഡൗൺ കാലത്ത് മാനദണ്ഡങ്ങളില്ലാതെ ഇറച്ചി കോഴിക്ക് വലിയ തോതിൽ വില ഉയർത്തിയതിനെതിരെ പരാതി വ്യാപകമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം വില നിർണയം നടത്തിയെങ്കിലും പലയിടത്തും ഫലവത്തായില്ല.