photo
മിനി സിവിൽ സ്റ്റേഷന് മുന്നിൽ ബി.ജെ.പി സംഘടിപ്പിച്ച ധർണ്ണ വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിലെ വീഴ്ചകൾക്കെതിരെ ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജി. പ്രതാപൻ, എസ്.ശരത് എന്നിവർ സംസാരിച്ചു.