al
മാറനാട്‌ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് ഇടവക വികാരി ഫാ. വി.തോമസ് കൊടിയേറ്റുന്നു

പുത്തൂർ : മാറനാട്‌ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. വി തോമസ് പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയാകും പെരുന്നാൾ നടത്തുകയെന്ന് ഇടവക മാനേജിംഗ് ട്രസ്റ്റി എം. ജോർജ് പണിക്കർ, സെക്രട്ടറി ജോസ് എം. പണിക്കർ എന്നിവർ അറിയിച്ചു.