ചവറ: യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് പടപ്പനാലിൽ നിന്ന് ചേനങ്കര ജംഗ്ഷനിലേക്ക് ആട്ടോറിക്ഷാ കെട്ടിവലിച്ച് നടത്തിയ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമിയാസ് ഉദ്ഘാടനം ചെയ്തു. പെട്രോൾ ഡീസൽ നികുതി കൂട്ടിയ കേന്ദ്ര സർക്കാരിന്റെ തണലിൽ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാൻ തയ്യാറാവാത്തതിനാലാണ് പെട്രോൾ ഡീസൽ വില ദിവസംതോറും കൂടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് തേവലക്കര മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് കോയിവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോഹൻ കോയിപ്പുറം, സുരേഷ് കുമാർ, ശരത് പട്ടത്താനം, ജോയ്മോൻ അരിനല്ലൂർ, അനസ് നാത്തയത്, നവാസ് കൂഴംകുളം, പ്ലാച്ചേരി ഗോപാലകൃഷ്ണൻ, ഹാഷിം കുറ്റിപ്പുറം, മുബാറക്ക്, അജ്മൽ(അപ്പു ), അസീസ്, ഷെമീർ, ജിജോ ജോയ്, ജിബിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു.