തൊടിയൂർ: ആരോഗ്യത്തിനു വേണ്ടി യോഗ വീട്ടിലിരുന്ന് എന്ന ഐക്യരാഷ്ട്രസംഘടനയുടെ മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ തൊടിയൂർ ഗ്രാമീണ ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ ആദ്യ യോഗാക്ലാസ് നടത്തി. സാമൂഹിക അകലവും കൊവിഡ് ജാഗ്രതയും പാലിച്ച് കൊണ്ട് ഷീലാ ജഗധരന്റെ വസതിയിൽ നടന്ന ക്ലാസിൽ കെ. സാജൻ യോഗയുടെ പ്രധാന്യവും ഷീലാ ജഗധരൻ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചു. ഷീലാറാണി പരിശീലനം നൽകി. അഞ്ചു കുട്ടികൾക്ക് വീതമാണ് പരിശീലനം നൽകുന്നത്. വിഷ്ണു നാരായണൻ ജയിൻ സ്വാഗതം പറഞ്ഞു.