ഓച്ചിറ: സി.പി.എെ ക്ലാപ്പന കിഴക്ക്, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മുൻ എം.എൽ.എ ബി.എം. ഷെറീഫിന്റെ പത്താം ചരമവാർഷികാചരണം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിർമ്മാണാവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തു. സമീപത്തെ വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി. തുടർന്ന് ഓഫീസ് മന്ദിരം ചായം പൂശി. ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡിക്സൻ അദ്ധ്യക്ഷത വഹിച്ചു. ക്ലാപ്പന കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. രാധാകൃഷണൻ സ്വാഗതം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സി.പി.എെ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സുരേഷ് താനുവേലി, സജീവ് ഓണമ്പിള്ളിൽ, ശ്രീദേവി മോഹൻ, പുല്ലമ്പള്ളിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ്, പി.എൻ. ഷറഫ്, സി.എൻ. ഉമയമ്മ, സി.കെ. ചക്രപാണി, പി.കെ. പ്രകാശ്, ബാബു, മുരളി, സുരേഷ് വരവിള, ബർണാഷ് തമ്പി, പി.കെ. വിക്രമൻ, എം.എ. റഷീദ്, സാജീദ് എന്നിവർ നേതൃത്വം നൽകി.