kilikolloor-youth-congres
യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥിക്ക് നൽകുന്ന ടി.വി വാർഡ് കൗൺസിലർ ടി. ലൈലാകുമാരി കൈമാറുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ് കിളികൊല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ടി.വി നൽകി. കിളികൊല്ലൂർ ഡിവിഷനിലെ മീനാക്ഷി വിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് സഫാനാണ് ടി.വി നൽകിയത്.

വാർഡ് കൗൺസിലറും മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി. ലൈലാകുമാരി ടെലിവിഷൻ കൈമാറി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, ഷെഫീക്ക് കിളികൊല്ലൂർ, ഷാ സലിം, ആർ. ശശിധരൻപിള്ള, രാജേന്ദ്രൻ നായർ, സുബൈർ, സിയാദ് അയത്തിൽ, വിനീത് അയത്തിൽ, സനൂജ് ഷാജഹാൻ, നൗഷാദ് അയത്തിൽ, ജയരാജ് പള്ളിവിള, മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.