vvvhs-school-smartphone
യൂത്ത് കോൺഗ്രസ്‌ വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ വി.വി.വി.എച്ച്.എസ് സ്കൂളിലെ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ്‌ വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ വി.വി.വി.എച്ച്.എസ് സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനത്തിനായി മൂന്ന് സ്മാർട്ട് ഫോണുകൾ വാങ്ങിനൽകി. മുമ്പ് സ്മാർട്ട് ക്ലാസ്റൂമിലേക്ക് ആവശ്യമായ അൻപത് റൈറ്റിംഗ് പാഡ് ചെയറുകളും മണ്ഡലം പ്രസിഡന്റ് ഷാ സലീമിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജ്മെന്റിന് കൈമാറിയിരുന്നു.

ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. ഷാ സലീം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്. പദ്മകുമാർ, ഹെഡ്മിസ്ട്രസ് കെ.ജി. ബിന്ദു, ഓഫീസ് ക്ലാർക്ക് ജെ. കൊച്ചുമ്മൻ, ഡി.സി.സി ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ, മണക്കാട് മണ്ഡലം പ്രസിഡന്റ് രാജീവ്‌ പാലത്തറ, അൻവറുദ്ദീൻ ചാണക്കൽ, അശോക് കുമാർ, ഷെഫീഖ് കിളികൊല്ലൂർ, സൂജി കൂനമ്പായിക്കുളം, നാസിം, അൻസർ, സനൂജ് തുടങ്ങിയവർ പങ്കെടുത്തു.