contain

കൊല്ലം: കൊവിഡ് വ്യാപന പശ്ചാലത്തിൽ നഗരസഭയിലെ മുണ്ടയ്‌ക്കൽ, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ് ഡിവിഷനുകളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തി ജില്ലാ കളക്ടറുടെ ഉത്തരവ്. മലപ്പുറത്ത് നിന്ന് ജോലി ആവശ്യത്തിനായി കൊല്ലത്ത് എത്തി മുണ്ടയ്ക്കലിൽ താമസിച്ചിരുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏ‌ർപ്പെടുത്തിയത്. എസ്.എൻ കോളേജ് ജംഗ്ഷൻ, കപ്പലണ്ടി മുക്ക്, മുണ്ടയ്ക്കൽ ഭാഗങ്ങളിലെ നിരവധി വ്യക്തികളുമായി അടുത്ത സമ്പർക്കമുണ്ടായെങ്കിലും മറ്റാർക്കും ഇതുവരെ രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസമാണ്. പന്മന പഞ്ചായത്തിലെ 10,11 വാർഡുകൾ, പുനലൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് 12, തൃക്കോവിൽവട്ടം പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ, ഇട്ടിവ പഞ്ചായത്തിലെ വാർഡ് 17, കല്ലുവാതുക്കൽ പഞ്ചായത്തിലെ 8, 10, 11, 13 വാർഡുകൾ, കുളത്തൂപ്പുഴ പഞ്ചായത്തിലെ 4, 5, 6, 7, 8 വാർഡുകൾ, ആര്യങ്കാവിലെ 1, 2, 4, 5 വാർഡുകൾ എന്നിവിടങ്ങളിൾ നിയന്ത്രണങ്ങൾ തുടരും.

കൊല്ലം നഗരത്തിലെ കണ്ടെയ്ൻമെന്റ് സോൺ


1. കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിൽ എസ്.എൻ കോളജ് ജംഗ്ഷൻ മുതൽ കപ്പലണ്ടി മുക്ക് വരെയുള്ള റോഡ്

2. കപ്പലണ്ടി മുക്കിൽ നിന്ന് കടപ്പാക്കട ഭാഗത്തേക്കുള്ള റോഡിൽ ജവഹർ ജംഗ്ഷൻ വരെയുള്ള റോഡ്

3. ജവർ ജംഗ്ഷനിൽ നിന്ന് ജെ.എൻ.ആർ.എ നഗർ വയൽത്തോപ്പ് ഭാഗം വരെയുള്ള റോഡ്

4. കപ്പലണ്ടി മുക്കിൽ നിന്ന് റെയിൽവേ ക്രോസ് കഴിഞ്ഞ് തുമ്പറ റോഡുകളുടെ ഇരുവശങ്ങൾ