കൊട്ടിയം: വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് കമ്മിറ്റി ട്രഷററും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും സിയാറത്തുംമൂട് മുസ്ലിം ജുമാ മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്ന ബി. ഹാരിസിനെ അനുസ്മരിച്ചു. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വടക്കേവിള ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ശശിധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാമുവൽ ജോസ്, സി.പി.എം കിളികൊല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റാഫി, ശശിധരൻപിള്ള, സതീഷ് കുമാർ, ജമീർലാൽ, കിച്ചിലു, സലാം മല്യത്ത്, ഷെഫീക്ക് കിളികൊല്ലൂർ, അനിൽകുമാർ, ഷാമോൻ, സനൂജ് ഷാജഹാൻ, നൗഷാദ് അയത്തിൽ, ജയരാജ് പള്ളിവിള തുടങ്ങിയവർ സംസാരിച്ചു.