kovidu

പുനലൂർ: കൊവിഡ് ബാധിച്ച് ഒറ്റക്കൽ സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. എസ്.എൻ.ഡി.പി യോഗം തെന്മല ശാഖാംഗമായ ഒറ്റക്കൽ പാറക്കോങ്കൽ ആർദ്രത്തിൽ സുനിൽകുമാറാണ് (43) മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അഞ്ചുവർഷമായി സൗദിയിൽ ജോലി ചെയ്യുന്ന സുനിൽ കുമാർ ഒരു വർഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ഭാര്യ: പ്രതിഭ. മക്കൾ: ആദിത്യൻ, ആദർശ്. സംസ്കാരം വിദേശത്ത് നടത്തും.