പുത്തൂർ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര മേഖലയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി പുത്തൂർ സെക്ഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം ഡി. മാമച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണപിള്ള, ഇടവട്ടം മുരളീധരൻ പിള്ള, വസന്തകുമാർ കല്ലുംപുറം, അമ്പിളീധരൻ പിള്ള, ജോൺ പി. സഖറിയ എന്നിവർ പ്രസംഗിച്ചു.