കൊല്ലം: ജില്ലയിൽ ഇന്നലെ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 12 പേർ വിദേശത്ത് നിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്. എല്ലാവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവർ
1. 4ന് മുംബൈയിൽ നിന്നെത്തിയ ഉളിയക്കോവിൽ സ്വദേശി (52). ജൂൺ 9ന് നടത്തിയ റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവ് ആയെങ്കിലും സ്രവ പരിശോധനയിൽ നെഗറ്റീവായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ ജൂൺ 12ന് പോസിറ്റീവായി. തുടർന്ന് 18ന് ഇദ്ദേഹത്തിന്റെ സ്രവം വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
2. 12ന് കുവൈറ്റിൽ നിന്നെത്തിയ കരവാളൂർ സ്വദേശി (33)
3.12ന് കുവൈറ്റിൽ നിന്നെത്തിയ ചവറ തെക്കുഭാഗം സ്വദേശി (50)
4. 12ന് കുവൈറ്റിൽ നിന്നെത്തിയ കേരളപുരം ചന്ദനത്തോപ്പ് സ്വദേശി (36)
5. 12ന് കുവൈറ്റിൽ നിന്നെത്തിയ മൈനാഗപ്പള്ളി കടപ്പ സ്വദേശി (23)
6. 12ന് സൗദിയിൽ നിന്നെത്തി കുളത്തൂപ്പുഴ തിങ്കൾകരിക്കം സ്വദേശി (46)
7. 12ന് സൗദിയിൽ നിന്നെത്തിയ തെന്മല സ്വദേശി (43)
8. 13ന് സൗദിയിൽ നിന്നെത്തിയ തഴവ സ്വദേശി (48)
9. 2ന് സൗദിയിൽ നിന്നെത്തിയ പിറവന്തൂർ സ്വദേശി (52)
10. 10ന് ദുബായിൽ നിന്നെത്തിയ ശൂരനാട് സ്വദേശി (40)
11. 16ന് സൗദിയിൽ നിന്നെത്തിയ ശൂരനാട് സ്വദേശി (30)
12. 12ന് സൗദിയിൽ നിന്നെത്തിയ ക്ലാപ്പന സ്വദേശി (48)
13. 12ന് സൗദിയിൽ നിന്നെത്തിയ ക്ലാപ്പന സ്വദേശി (52)