corona

കൊല്ലം: കൊല്ലം കോർപ്പറേഷനെ വീണ്ടും അബദ്ധം പറ്റി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. കൊല്ലം കോർപ്പറേഷനിലെ മൂന്ന് ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണാക്കിയ നടപടിയിൽ കളക്ടർ ഇളവ് വരുത്തിയതിന് പിന്നാലെ നഗരസഭാ പ്രദേശമൊന്നാകെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കുറിപ്പിറങ്ങി. അബദ്ധം പിണഞ്ഞാകാം നഗരസഭയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതെന്നും തിരുത്താനുള്ള നടപടി സ്വീകരിച്ചതായും ഡി.എം.ഒ പറഞ്ഞു.

കൊവിഡിന്റെ ആദ്യ ആഴ്ചയിലും കൊല്ലത്തെ അബദ്ധത്തിൽ ഹോട്ട്സ്പോട്ടായി പ്രഖ്യപിച്ചിരുന്നു.