naseer-44

പത്തനാപുരം: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് കുവൈറ്റിൽ മരിച്ചു. കാര്യറ മണ്ണൂർക്കല വീട്ടിൽ മുഹമ്മദ് ഹനീഫയുടെ മകൻ നസീറാണ് (44) മരിച്ചത്. വർഷങ്ങളായി കുവൈറ്റിൽ ടാക്സി ഡ്രൈവറാണ്. നാലുവർഷം മുൻപ് പോയ നസീർ അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഭാര്യ: റസിയ. മകൻ: നിഷാദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ബന്ധുക്കൾ പറഞ്ഞു.