photo
സരസ്വതി അമ്മ

കൊല്ലം: ബസിൽ നിന്നിറങ്ങവെ ഇന്റർലോക്ക് കട്ടയിൽ തട്ടിവീണ് വൃദ്ധയ്ക്ക് ഗുരുതരപരിക്ക്. ചിറ്റയം പാർവതി മന്ദിരത്തിൽ സരസ്വതി അമ്മയ്ക്കാണ് (64) പരിക്കേറ്റത്. സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനായി കടവൂർ ജംഗ്‌ഷനിൽ ബസിൽ നിന്ന് ഇറങ്ങവെയാണ് അപകടം. തലയ്ക്കും ഇരുകൈകൾക്കുമാണ് പരിക്കേറ്റത്. സമീപത്തെ ആട്ടോ സ്റ്റാൻഡിലെ തൊഴിലാളികളാണ് കടവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മതിലിലെ സ്വകാര്യ ആശുപത്രിയിലും ഇവരെ എത്തിച്ചത്. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സരസ്വതി അമ്മയുടെ ബന്ധുക്കൾ. അഞ്ചാലുംമൂട് പൊലീസിൽ ബന്ധുക്കൾ പരാതി നൽകി.