kit

 സപ്ലൈകോ ഔട്ട്ലെറ്റുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കിറ്റുകൾ

കൊല്ലം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ കിറ്റ് വിതരണത്തിനുള്ള ഇനങ്ങൾ ജില്ലയിലെ എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലുമെത്തി. സർക്കാർ നിർദ്ദേശം വന്നാലുടൻ വിതരണം തുടങ്ങും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എൽ.പി, യു.പി വിഭാഗം വിദ്യാ‌ർത്ഥികൾക്കാകും ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.

സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന കൂപ്പണുമായി തൊട്ടടുത്ത സപ്ലൈകോ ഔട്ട്ലെറ്റിലെത്തി കിറ്റ് വാങ്ങാം. റേഷൻ കാർഡ് ഉടമകൾക്ക് കിറ്റ് നൽകിയത് പോലെ പ്രത്യേകം പായ്ക്ക് ചെയ്ത് സൂക്ഷിക്കുന്നില്ല. വിദ്യാർത്ഥികളെത്തുമ്പോൾ എല്ലാ ഇനങ്ങളും ചേർത്ത് കവറിലാക്കി നൽകും. കൂപ്പൺ വിതരണത്തിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ എ.ഇ.ഒ ഓഫീസ് തലത്തിൽ തുടങ്ങിയിട്ടുണ്ട്. സ്കൂൾ തുറന്നിരുന്നെങ്കിൽ ഇപ്പോൾ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ഉച്ചക്കഞ്ഞി ലഭിക്കേണ്ടതാണ്. ഇത് കിട്ടാത്ത സാഹചര്യത്തിലാണ് സർക്കാർ സപ്ലൈകോ വഴി സൗജന്യമായി ഭക്ഷ്യകിറ്റ് നൽകുന്നത്.

ജില്ലയിൽ യു.പി വരെയുള്ള വിദ്യാർത്ഥികൾ: 1,50,000 (ഏകദേശം)

എൽ.പി വിദ്യാർത്ഥികൾക്കുള്ള കിറ്റിലെ ഇനങ്ങൾ

അരി - 4 കിലോ

ഉഴുന്ന് പരിപ്പ് -500 ഗ്രാം

തുവര- 500 ഗ്രാം

മുളക് പൊടി -100 ഗ്രാം

മഞ്ഞപ്പൊടി 100 ഗ്രാം

മല്ലിപ്പൊടി -100 ഗ്രാം

തേയില- 100 ഗ്രാം

യു.പി വിദ്യാർത്ഥികൾക്കുള്ള കിറ്റിലെ ഇനങ്ങൾ

അരി - 4 കിലോ

ചെറുപയർ 1 കിലോ

ഉഴുന്ന്- 500 ഗ്രാം

തുവര- 250 ഗ്രാം

മുളക് പൊടി-100 ഗ്രാം

മല്ലിപ്പൊടി-100 ഗ്രാം

മഞ്ഞൾപ്പൊടി- 100 ഗ്രാം

തേയില- 250 ഗ്രാം

ആട്ട-1 കിലോ

പഞ്ചസാര-1 കിലോ