kit

കരുനാഗപ്പള്ളി: രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 'ന്യായ് കിറ്റ് ' വിതരണം നടന്നു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദിന്റെ നേതൃത്വത്തിൽ നടന്ന കിറ്റ് വിതരണം കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കളിക്കൽ ശ്രീകുമാരി,
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ് സി. ആദിനാട്, അമീർ ക്ലാപ്പനയിൽ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ നെബുകുമാർ, ശ്രീജിത്ത്, അജീഷ് പുതുവീട്ടിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് മോളി തുടങ്ങിയവർ പങ്കെടുത്തു.