gold

കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന റാംമോഹൻ കമ്മത്തിന്റെ നാലാമത് അനുസ്മരണം സമുചിതമായി ആചരിച്ചു.
പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ജില്ലയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തി.
ജില്ലാതല അനുസ്മരണം കരുനാഗപ്പള്ളിയിൽ ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശിവദാസൻ സോളാർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം നാസർ പോച്ചയിൽ, ജില്ലാ സെക്രട്ടറി സജീബ് ന്യൂ ഫാഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹനീഫ ഷൈൻ, ഇസ്മായിൽ മാർവൽ എന്നിവർ സംസാരിച്ചു.