പത്തനാപുരം: താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 96 കോടി രൂപ ഉപയോഗിച്ച് നിലവിലെ ആശുപത്രി നിൽക്കുന്ന സ്ഥലത്ത് ബഹുനില മന്ദിരം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി കക്കാട് ഉപവസിച്ചു. ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മാങ്കോട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മുരുകദാസൻ നായർ, സി.ആർ. നജീബ്, എം. ഷെയ്ഖ് പരീദ്, സജി ജോൺ കുറ്റിയിൽ, ബിജു ടി. ഡിക്രൂസ്, വി.ഐ. സാംകുട്ടി, കെ. തോമസ്, ആർ. ആരോമൽ ഉണ്ണി, റെജി പൂവത്തൂർ, സാജു ഖാൻ, വി.എം. മോഹനൻ പിള്ള, പി. വാസുദേവൻ നായർ, മുഹമ്മദ് കാസിം, ചിറ്റലക്കാട് സുരേന്ദ്രൻ, അനിൽ പട്ടാഴി, കെ.എ. എബ്രഹാം എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.