sndp
നീരാവിൽ എസ്.എൻ.ഡി.പി.യോഗം ഹയർ സെക്കണ്ടറി സ്‌കൂളിലെ ടി.വി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥിനിക്ക് ടി.വി നൽകുന്നു

അഞ്ചാലുംമൂട്: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.വി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ടി.വി നൽകി. വിവിധ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്യുന്ന ടി.വികളാണ് വിതരണം ചെയ്യുന്നത്.

തൃക്കടവൂർ 188 -ാം നമ്പർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകിയ ടി.വി എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ,ബാങ്ക് പ്രസിഡന്റ് കെ.ബി. മോഹൻബാബു, പ്രഥമാദ്ധ്യാപികമാരായ ആർ. സിബില, എസ്.കെ. മിനി, ജെ. ചിഞ്ചുറാണി എന്നിവർ ചേർന്ന് വിദ്യാർത്ഥിനിക്ക് നൽകി. ചലഞ്ചിന്റെ ഭാഗമായി സ്‌കൂളിൽ നാലാമത്തെ ടി.വിയാണ് നൽകിയത്.