കൊല്ലം: ചക്കുവരയ്ക്കൽ ഫാർമേഴ്‌സ് റീടൈൽ ഔട്ട്ലെറ്റിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് നടപ്പാക്കുന്ന തിരുവാതിര ഞാറ്റുവേല ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീത മാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കാർഷിക വിളകളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈൻ പ്രഭ നിർവഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ കല്പന, വെട്ടിക്കവല ബ്ലോക്ക് കൃഷി ഡയറക്ടർ പി.വി. അജിത് കുമാർ, വാർഡ് മെമ്പർ ഋഷികേശൻ പിള്ള കൃഷി ഓഫീസർ എൻ.ടി. സോണിയ, കൃഷി അസി. കെ.എസ്. ജിനേഷ്, സിന്ധു എന്നിവർ പങ്കെടുത്തു.ആത്മ ചെയർമാൻ ജെ. മോഹൻകുമാർ സ്വാഗതം പറഞ്ഞു.