al

പുത്തൂർ: പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിൽ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങി വരുന്നവർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താത്തതിലും അർഹരായവരെ ആശ്രയ പദ്ധതിയിൽ നിന്നും ഒഴിവാക്കിയതിനുമെതിരെ ബി.ജെ.പി പവിത്രേശ്വരം പഞ്ചായത്ത് സമിതിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ജയചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറർ സന്തോഷ് ചിറ്റേടം, പുത്തൂർ ബാഹുലേയൻ, സന്തോഷ് കൈതക്കോട്, ഗീതാകുമാരി അന്തർജനം, അനിൽ കരിമ്പിൻപുഴ, സുരേഷ് ഇടവട്ടം, ബിനോദ് മണികണ്ഠൻ, കോമളൻ കൈതക്കോട്, മോഹനൻ കുരയിൽ, ഉണ്ണികൃഷ്ണൻ കൈതക്കോട്, ഓമനശീലൻ, സുദേവൻ മാറനാട്, ശ്രീജു മാറനാട്, സജിത്ത് മലനട എന്നിവർ നേതൃത്വം നൽകി.സുരേഷ് കൈതക്കോട് സ്വാഗതം പറഞ്ഞു.