കൊല്ലം: വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ഉടൻ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. ചവറ നിയോജക മണ്ഡലത്തിൽ ബേബിജോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചവറ മണ്ഡലത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിൽ ബേബിജോൺ ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദേഹം പറഞ്ഞു.
ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. നെയ്‌ത്തിൽ വിൻസെന്റ്, ശിവൻകുട്ടി, എസ്. രാജശേഖരൻ, സി.ആർ. സുരേഷ്, അനിൽ തെക്കുംഭാഗം, ബാബു പ്രഭാകർ, ഓമനക്കുട്ടൻ, സുഭാഷ് കുമാർ, വിജയകുമാർ, ജാക്‌സൺ, അനന്ദ് ഷൈൻ, ഗ്രാമ പഞ്ചയത്തംഗം മോളി ഭവ്യൻ, ഗുഹാനന്ദപുരം ഹൈസ്‌കൂൾ എച്ച്.എം വിനോദ്, സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്‌കൂൾ പ്രഥമാദ്ധ്യപിക പ്രസന്നകുമാരി, ജയലക്ഷ്മി, ഹരി മണ്ണാശ്ശേരി, സാബു, ജോസി തുടങ്ങിയവർ പങ്കെടുത്തു.