കൊല്ലം: കൊവിഡ് 19 രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പാരിപ്പള്ളി സംസ്കാരയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ കൈമാറി. റസി. മെഡിക്കൽ ആഫീസർ ഡോ. ഷിറിൽ, അസിസ്റ്റന്റ് റസി. മെഡിക്കൽ ഓഫീസർ ഡോ. കിരൺ, എസ്. ഹരീഷ്കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് കിറ്റുകൾ ഏറ്റുവാങ്ങി. സംസ്കാര പ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള, സെക്രട്ടറി കെ. പ്രവീൺകുമാർ, ട്രഷറർ എസ്. ശ്രീലാൽ, എം. ശിവശങ്കരനുണ്ണിത്താൻ, ആർ. രാധാകൃഷ്ണൻ, വി. രാജേന്ദ്രൻപിള്ള, കുളമട ഷാജി, എസ്. സജീവ് എന്നിവർ പങ്കെടുത്തു.