ചവറ: വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ജീവിക്കുന്ന തൊഴിലാളികൾക്ക് നീണ്ടകര അഴിമുഖത്ത് തൊഴിലെടുക്കുന്നതിന് അനുമതി നിഷേധിച്ച നടപടിക്കെതിരെ വീശുവല മത്സ്യതൊഴിലാളികൾ നീണ്ടകര പോർട്ട് ഓഫീസിന് മുന്നിൽ സമരം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ശിവൻകുട്ടി, എസ്. രാജശേഖരൻ, സുഭാഷ് കുമാർ, ഓമനക്കുട്ടൻ, ബെയ്സിൽ, സാബു, ജയകുമാർ, സ്റ്റാൻലി നീണ്ടകര, ജോസ് നീണ്ടകര, ഹരി മണ്ണാശ്ശേരി, ബാബുദാസ്, ജോസി ആൻ്റണി, മനു, സോണി, കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.