കൊല്ലം: ജില്ലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കുവൈറ്റിൽ നിന്നും രണ്ടുപേർ സൗദിയിൽ നിന്നും രണ്ടുപേർ ചെന്നൈയിൽ നിന്നും എത്തിയവരാണ്. ഇന്നലെ ആരും രോഗമുക്തരായില്ല. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 160 ആയി.
കൊവിഡ് സ്ഥിരീകരിച്ചവർ
1. കുവൈറ്റിൽ നിന്ന് 10 നെത്തിയ പുത്തൂർ കാരിക്കൽ സ്വദേശി (52)
2. കുവൈറ്റിൽ നിന്ന് 15ന് എത്തിയ വെളിയം പച്ചക്കോട് സ്വദേശി (24)
3. 18ന് എത്തിയ മുംബൈയിൽ നഴ്സായ ഇളമാട് ചെറുവയ്ക്കൽ സ്വദേശി (23)
4. കുവൈറ്റിൽ നിന്ന് 16ന് എത്തിയ വെളിയം സ്വദേശി (23)
5. 19ന് ചെന്നൈയിൽ നിന്നെത്തിയ പട്ടാഴി വടക്കേക്കര സ്വദേശിനി (53)
6. കുവൈറ്റിൽ നിന്ന് 15ന് എത്തിയ മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി (25)
7. സൗദിയിൽ നിന്ന് 20ന് എത്തിയ ഓച്ചിറ സ്വദേശി (45)
8. കുവൈറ്റിൽ നിന്ന് 10 നെത്തിയ പോരുവഴി അമ്പലത്തുംഭാഗം സ്വദേശി (43)
9. പെരിനാട് പനയം സ്വദേശി (53)
10. സൗദിയിൽ നിന്ന് 11ന് എത്തിയ കല്ലുംതാഴം സ്വദേശി (29)
11. കുവൈറ്റിൽ നിന്ന് 15ന് എത്തിയ പെരിനാട് സ്വദേശി (50)
12. ഈമാസം 19ന് ചെന്നൈയിൽ നിന്നെത്തിയ കരുനാഗപ്പള്ളി അലുംകടവ് സൗത്ത് സ്വദേശി (53)
13. കുവൈറ്റിൽ നിന്ന് 13ന് എത്തിയ ഇളമ്പൽ സ്വദേശിനി (28)