photo
മുല്ലപ്പള്ളിക്ക് എതിരെ സംഘടിപ്പിച്ച വനിതാ പ്രതിഷേധ കൂട്ടായ്മ കെ.ജി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ അധിക്ഷേപിച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.ടി.എ കരുനാഗപ്പള്ളി വനിതാ സബ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും വർക്കിംഗ് വിമൻ കോ ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കൺവീനറുമായ കെ.ജി. ബിന്ദു പഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം.കെ. ലേഖാ കുമാരി അദ്ധ്യക്ഷത വഹിച്ചു. പി.ടി. കവിത സംസാരിച്ചു. ആർ. അശ്വതി സ്വാഗതവും എം.എ. അനീസ നന്ദിയും പറഞ്ഞു.