കരുനാഗപ്പള്ളി: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ വിവിധ ഇലക്ട്രിസിറ്റി ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സൗത്ത് മേജർ സെക്ഷൻ ഓഫീസിൽ മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. എ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സതീഷ് തേവനത്ത്, ആർ. ശംഭു , കെ.എസ്. വിശ്വനാഥ്, ജയശ്രീ ബിജു എന്നിവർ സംസാരിച്ചു. ഓച്ചിറയിൽ ജി. പ്രതാപൻ, പുതിയകാവിൽ അഡ്വ. ജയലക്ഷ്മി, മണപ്പള്ളിയിൽ പ്രകാശ് പാപ്പാടി എന്നിവർ ധർണ ഉദ്ഘാടനം ചെയ്തു.