കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾക്ക് ആവശ്യമായ സംരക്ഷണം നൽകുക, പാവപ്പെട്ട തൊഴിലാളി കുടുംബങ്ങൾക്ക് 5000 രൂപ വീതം റേഷൻ കടകളിലൂടെ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർമ പാർട്ടി സംസ്ഥാന കമ്മിറ്റി എ. കരീം ഉദ്ഘാടനം ചെയ്തു. വൈ. സത്താർ പറമ്പിക്കുളത്ത്, ജില്ലാ കമ്മിറ്റി അംഗളായ ഷാജിലാൽ, ലത, തങ്കരാജ്, ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.