waste
പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ച ജെ.സി.ബിക്ക് സമീപം മാലിന്യം നിക്ഷേപിച്ച നിലയിൽ

കൊല്ലം: പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന് സമീപം രൂക്ഷമായ മാലിന്യ നിക്ഷേപം. രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്. കോർപ്പറേഷൻ അധികൃതർക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കൊല്ലം തോട് നവീകരണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് ബന്ധപ്പെട്ടവർ ജെ.സി.ബി ഉപേക്ഷിച്ച് പോയി. ഇതിനടുത്താണ് ഇപ്പോൾ മാലിന്യക്ഷേപം രൂക്ഷമായിരിക്കുന്നത്.