locky

വീട്ടിലെ ഓമനമൃഗങ്ങളെ വളർത്തുന്നവർ ധാരാളമുണ്ട്. ഏറെക്കുറെ എല്ലാവർക്കും ഇഷ്ടമുള്ള പരിപാടിയാണ് മൃഗങ്ങളെ പരിപാലിക്കൽ. പക്ഷികൾ, പൂച്ചകൾ, നായകൾ എല്ലാം ഓമനമൃഗങ്ങളിൽപ്പെടും.പക്ഷേ ഒരു പാമ്പിനെ ആരെങ്കിലും ഓമനിച്ചു വളർത്തുമോ? ഇന്ത്യയിൽ സാധാരണമല്ലെങ്കിലും, പല പാശ്ചാത്യ രാജ്യങ്ങളിൽ പൂച്ചയേയും പട്ടിയെയും ഓമനിച്ചു വളർത്തുന്നതുപോലെ തന്നെ പാമ്പിനെയും വളർത്താം. ഇതുപോലൊരു പ്രശസ്തനായ പാമ്പാണ് ലോക്കി. വെസ്റ്റേൺ ഹോഗ്‌നോസ് ഇനത്തിൽ പെട്ട ഈ കുഞ്ഞൻ പാമ്പ്

ചില്ലറക്കാരൻ ഒന്നുമല്ല. സ്വന്തമായി ഇൻസ്റ്റാഗ്രാം പേജുള്ള കക്ഷിക്ക് പതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്.

ലോക്കിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെള്ളം കുടിക്കുന്ന ലോക്കിയെയാണ് ദൃശ്യത്തിൽ കാണാനാവുക. അതിലിപ്പോ എന്താ ഇത്ര പ്രത്യേകത? സ്പൂണിൽ നിന്നാണ് ലോക്കി വെള്ളം കുടിക്കുന്നത്. വളരെ ശാന്തനായി സമയമെടുത്തുള്ള ലോക്കിയുടെ വെള്ളം കുടി ചിലർക്ക് പേടിപ്പെടുത്തുന്നതാണ്.

View this post on Instagram

Our little zombie hog is so spoiled!!! #spoonfed #spoiledchild #thirsty #zombie #zombiesnake #westernhognose #hognosesnake #petoftheday #helicoptorparenting #buzzfeedpet #serpent #serpiente #lokkithesnake

A post shared by Lokki the Snake - Hognose (@lokkithesnake) on

എന്തിനാണ് ലോക്കിയെക്കൊണ്ട് സ്പൂണിൽ നിന്നും വെള്ളം കുടിപ്പിച്ചത് എന്ന സംശയം തോന്നിയ ചിലർ ഉടമയോട് അത് ചോദിക്കുകയും ചെയ്തു. പടം പൊഴിക്കാൻ തയ്യാറായി നിൽക്കുന്നതുകൊണ്ട് ലോക്കി കുറച്ചു ദിവസമായി അസ്വസ്ഥൻ ആണത്രേ. മാത്രമല്ല അതിനു മുൻപായി കാഴ്ചശക്തിയും ഒരൽപം കുറയും. ഇതാണ് ഒരു കുട്ടിയെപ്പോലെ ലോക്കിയെ പരിപാലിക്കാൻ തന്നെ നിർബന്ധിതനാക്കിയത് എന്ന് ഉടമ വ്യക്തമാക്കുന്നു. ലോക്കി വെള്ളം കുടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് എങ്കിലും 'ലോക്കി ദി സ്നേക്ക്' എന്ന ഇൻസ്റ്റാഗ്രാം പേജ് മുഴുവൻ ലോക്കിയുടെ ചിത്രങ്ങളാണ്. ലോക്കിക്കായി ഒരു പ്രത്യേക ആവാസ വ്യവസ്ഥതന്നെ തന്റെ വീട്ടിൽ ഉടമ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഉടമയുടെ ലാപ്ടോപ്പിനടിയിലും, ബെഡ്ഷീറ്റിനകത്തുമെല്ലാം ലോക്കി ഒളിച്ചിരിക്കുന്ന ചിത്രങ്ങളുമുണ്ട്.

locky