ഫാഷൻ ഷോയിലെ സുന്ദരിമാരാണ് ക്യാറ്റ് വാക്കിന്റെ പേരിൽ ശ്രദ്ധിക്കപ്പെടാറ് , ഒരു പ്രത്യേക താളത്തിനനുസരിച്ച് ശരീരഭംഗി മുഴുവൻ 'ഹൈലൈറ്റ്' ചെയ്താണ് ക്യാറ്റ്-വാക്ക് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റാമ്പിലെ നടത്തം . എന്നാൽ സുന്ദരിമാർക്ക് മാത്രമല്ല ആ ക്യാറ്റ് വാക്ക് തനിക്കും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ആന.
പക്ഷേ ക്യാറ്റ് വാക്കിന് റാമ്പൊന്നുമില്ല അസൽ കാടുമാത്രം. ആനകളുടെ വിഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് ഒരു സ്ഥിരം സംഭവമാണ്. ഇക്കൂട്ടത്തിൽ ഇപ്പൊൾ ട്രെൻഡ് ആയ വീഡിയോ ആണ് ആനയുടെ ക്യാറ്റ്-വാക്ക്. ഈ ആനയുടെ വീഡിയോ ഐ. എഫ്.എസ് ഉദ്യോഗസ്ഥാനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കുവച്ചത്.
"ഒന്നുകിൽ ക്യാറ്റ്-വാക്കിന് ഒരല്പം കൂടുതൽ പ്രാധ്യാനം നൽകുന്നുണ്ട്, അല്ലെങ്കിൽ ആനയുടെ ഇത്തരം നടത്തം തീരെ ശ്രദ്ധിക്കപ്പെടുന്നില്ല," വിഡിയോയോടൊപ്പം സുശാന്ദ നന്ദ കുറിച്ചു . "മൊത്തത്തിൽ ആനകളെ ശരിക്കും വിലകുറച്ച് നാം കാണുന്നത്. അവയുടെ ബുദ്ധിശക്തി, ശാന്തമായ സ്വഭാവം, ശക്തി എന്നിവ ആനകളെ മറ്റുള്ള വന്യജീവികളിൽ നിന്നും ഏറ്റവും മികച്ചവർ ആക്കുന്നു," ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചു.
Either the cat walk is overrated..
— Susanta Nanda (@susantananda3) June 20, 2020
Or the elephantine gait is underrated 🙏 pic.twitter.com/Oc9IThQWSD