കൊല്ലം: ആലപ്പുഴ ബൈപ്പാസിലെ കുതിരപ്പന്തി മേൽപ്പാലത്തിലെ അഞ്ചാമത്തെ ഗർഡറും ഉയർത്തി സ്ഥാപിച്ചു. ഇതോടെ നിർമാണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ട്രെയിൻ ഗതാഗതം നിറുത്തിവച്ചാണ് ആദ്യ ഗർഡർ ഉയർത്തി സ്ഥാപിച്ചത്. തുടർന്ന് ഘട്ടം ഘട്ടമായി ബാക്കി ഉള്ളവ കൂടി ഉയർത്തി. ഈ മാസം 25 വരെ ട്രെയിനുകൾ ക്രമീകരിച്ച് റെയിൽവേ സമയം അനുവദിച്ചിട്ടുണ്ട്. ഇനി രണ്ട് മാസത്തെ കോൺക്രീറ്റീംഗ് ജോലികളുണ്ട്. മാളികമുക്ക് മേൽപ്പാലത്തിലെ കോൺക്രീറ്റ് പൂർത്തിയായി. കോൺക്രീറ്റ് കഴിഞ്ഞാലുടൻ ടാറിംഗ് ജോലികൾ തുടങ്ങും. കാലാവസ്ഥയാണ് പ്രധാന തടസം. എന്നാലും സെപ്തംബറിൽ ബൈപ്പാസ് നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. മന്ത്രി ജി.സുധാകരൻ നേരിട്ടാണ് ഇവിടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.