monkey

ജനിതകമായി മനുഷ്യന്റെ അടുത്ത ബന്ധുക്കളാണ് ചിമ്പാൻസികളും ഗൊറില്ലകളും . മനുഷ്യന്റെ പല പെരുമാറ്റങ്ങളും, സ്വാഭാവങ്ങളും ഇവരുടേതുമായി നല്ല സാമ്യത പുലർത്താറുണ്ട്. ഇപ്പോൾ സാധാരണ കുരങ്ങനും മനുഷ്യനും തമ്മിലുള്ള സാദൃശ്യം വിളിച്ചോതുന്ന ഒരു വീഡിയോ ട്വിറ്ററിൽ വൈറലാകുകയാണ്. ട്വിറ്ററിൽ ഷെയർ ചെയ്യപ്പെട്ട പഴം കഴിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ കോടിക്കണക്കിന് ആളുകളാണ് കണ്ടത്.

പഴം കഴിക്കുന്ന രീതിയാണ് ഏറെ ശ്രദ്ധേയം. പഴം തൊലിപൊളിച്ച് വൃത്തിയാക്കി കഴിക്കുന്ന തിരക്കിലാണ് ഒരു അമ്മക്കുരങ്ങൻ. ഒപ്പമൊരു കുഞ്ഞിക്കുരങ്ങനുമുണ്ട്. മനുഷ്യർ പഴം കഴിക്കുന്നത് ഒന്നോർത്ത് നോക്കൂ...ആദ്യം തൊലി കളഞ്ഞ് പിന്നെ പഴത്തിന് മുകളിലെ നാരുകൾ കളഞ്ഞ്, അങ്ങനെയല്ലേ? ഈ വീഡിയോയിലെ കുരങ്ങനും അതു തന്നെയാണ് ചെയ്യുന്നത്. ഇടയ്ക്ക് കളയുന്ന നാരുകൾ കുഞ്ഞിക്കുരങ്ങന്റെ തലയിൽ വീഴുമ്പോള്‍ അതും കുരങ്ങൻ എടുത്തു കളയുന്നുണ്ട്. കൂടാതെ ഇരിക്കുന്ന മരക്കുറ്റിയിൽ നാര് വീണത് തൂത്തുപെറുക്കി കളയുന്നുമുണ്ട്.


'പഴത്തിന്റെ മുകളിൽ ഒരു നാര് പോലും അവശേഷിക്കുന്നത് കുരങ്ങന്മാർക്ക് ഇഷ്ടമല്ല' എന്ന് കുറിപ്പോടെയാണ് മാർ എന്ന ട്വിറ്റർ അക്കൗണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത് ആയിരക്കണക്കിനാളുകളാണ്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയർ ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേരാണ് കുരങ്ങന്റെ പഴം തീറ്റയ്ക്ക് ലൈക്കുകൾ നൽകിയത്.

they don’t like the stringy bits on bananas either!!!! i don’t know what i’m going to do with this info yet but it makes me happy to know. pic.twitter.com/pj1TgNMMq3

— mar❁ (@nasacertified) June 19, 2020