കൊല്ലം: കൊവിഡ് ബാധിച്ച് പത്തനാപുരം പട്ടാഴി സ്വദേശി റിയാദിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പട്ടാഴി മീനം സുനിൽ ഭവനിൽ രാമചന്ദ്രൻ ആചാരിയാണ് (കേളി കലാസാംസ്കാരിക വേദി സുലൈ വെസ്റ്റ് യൂണിറ്റ് അംഗം - 63) മരിച്ചത്. 25 വർഷമായി റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് റിയാദ് അൽജസീറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സുനിൽ, ഷിനി. മരുമകൻ: അഭിലാഷ്.