navya

മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നവ്യാ നായർ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചുവരവ് നടത്തുന്നത്. ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ വീണുകിട്ടിയ അപ്രതീക്ഷിത ഒഴിവുവേളകൾ വിനോദപ്രദമായി ഉപയോഗിക്കുന്നതിൻ്റെ വിശേഷങ്ങളൊക്കെ നവ്യ സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നവ്യ തന്റെ പുത്തൻ മേക്കോവർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കിടിലൻ മേക്കോവറാണെന്നും അടിപൊളിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

navya