ഓച്ചിറ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ നടന്ന കർഷകസഭയുടെയും തിരുവാതിര ഞാറ്റുവേലച്ചന്തയുടെയും ജില്ലാതല ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ജയ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ അംബിക സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കർഷകർക്ക് കുരുമുളക് തൈകൾ വിതരണം ചെയ്തു.