തന്റെ മക്കൾക്ക് ചിത്രം വരയ്ക്കാനായി സ്വന്തം നഗ്ന ശരീരം വിട്ടുനൽകിയിരിക്കുകയാണ് ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ. സ്ത്രീ ശരീരത്തെക്കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യ ധാരണകൾക്കുമെതിരെ പുറത്തുവിട്ട വീഡിയോയിലൂടെ രഹ്ന പ്രതികരിക്കുന്നു.
'കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂൾ ആക്കാൻ മക്കൾ ശരീരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു' എന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.
ഇന്ന് സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ എന്ന് രഹ്ന പറയുന്നു.ഇതിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. എന്നാൽ ചുരുക്കം ചിലർ പിന്തുണയുമായി എത്തുന്നുണ്ട്. ഫേസ്ബുക്കിലാണ് രഹ്നയുടെ പോസ്റ്റ്.