nayanthara

തെന്നിന്ത്യൻ താരറാണിയായി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാണ്. നയൻതാരയുടെ നെറുകയിൽ വിഘ്‌നേശ് ചുംബിക്കുന്ന ഫോട്ടോ ആണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങൾ എല്ലായിപ്പോഴും ഇങ്ങനെയാണെന്ന് നയൻതാര കുറിച്ചിരിക്കുന്നത്.

നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരാവാൻ പോവുന്നുവെന്ന വാർത്ത ഇടയ്ക്കിയക്ക് പുറത്തുവരാറുണ്ട്. ലോക് ഡൗൺ സമയത്ത് ഇവരുടെ വിവാഹം കഴിഞ്ഞെന്ന കിംവദന്തികളും പ്രചരിച്ചിരുന്നു. ആ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കി ഇവരോട് അടുത്ത വൃത്തങ്ങൾ എത്തുകയായിരുന്നു. നവംബറിൽ വിവാഹിതരാവാനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

സിനിമാലോകവും ആരാധകരും അക്ഷമയോടെ കാത്തിരിക്കുന്ന താരവിവാഹങ്ങളിലൊന്ന് കൂടിയാണിത്. വിവാഹത്തീയതി സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ക്വാറന്റൈനിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരങ്ങളെത്തിയത്. ഇരുവരും ചികിത്സ തേടിയെന്ന റിപ്പോർട്ട് ശരിയല്ലെന്നായിരുന്നു അടുത്ത വൃത്തങ്ങളും പറഞ്ഞത്.