പരവൂർ: പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിനായി ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. ഷീബ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധീർ ചെല്ലപ്പൻ, ജെ. യാക്കൂബ്, വി. അംബിക, പി. നിഷാകുമാരി, വാർഡ് കൗൺസിലർ എം. ബൈജു, മെഡിക്കൽ ഓഫീസർ ഡോ. അമലാ സൂസൻ സക്കറിയ, നഗരസഭാ സെക്രട്ടറി എൻ.കെ. വൃജ എന്നിവർ സംസാരിച്ചു.