അഞ്ചാലുംമൂട്: ബൈപാസിൽ കടവൂർ -മങ്ങാട് പാലത്തിൽ കാർ തലകീഴായി മറിഞ്ഞ് ഡോക്ടർക്ക് നിസാര പരിക്കേറ്റു. മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോ. ഗോപകുമാറി (40) നാണ് പരിക്കേറ്റത്.
മങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. എതിർദിശയിൽ നിന്ന് ഗൃഹോപകരണങ്ങളുമായി വന്ന ലോറിയിൽ നിന്ന് കസേര തെറിച്ചുവീണതിനെ തുടർന്ന് വാഹനം വെട്ടിച്ച് മാറ്റിയതാണ് കാർ മറിയാൻ കാരണമായത്. പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചാണ് വാഹനം ഉയർത്തിയത്. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.