അഞ്ചാലുംമൂട് : ചാമക്കട അഗ്നിശമനസേനയും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് വിദ്യാർത്ഥികൾക്ക് ടി.വിയും മൊബൈൽ ഫോണും പഠനോപകരണങ്ങളും വിതരണം ചെയ്തു. അഞ്ചാലുംമൂട് ചന്തക്കടവിൽ വാടകയ്ക്ക് താമസിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിക്കും സഹോദരൻ നാലാം ക്ലാസ്സ് വിദ്യാർത്ഥിക്കുമാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ചാമക്കട അഗ്നിരക്ഷാനിലയം എ.എസ്.ടി.ഒ ഷാജഹാൻ, ഫയർ റെസ്ക്യൂ ഓഫീസർമാരായ അരുൺ, മനോജ്, നാസിമുദ്ദീൻ, സിവിൽ ഡിഫൻസ് പ്രവർത്തകരായ വിനോദ്, രാജേഷ്, ഗണേഷ്, അനിൽ, അഞ്ചാലുംമൂട് ജനമൈത്രി ബീറ്റ് ഓഫീസർ ലാലു എന്നിവർ പങ്കെടുത്തു.