കൊല്ലം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന എജ്യുഹെൽപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ ഓർഡിനേറ്റർ ജേക്കബ് ജോൺ മന്ത്രിക്ക് ടി.വി കൈമാറി. കൊല്ലം ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ പി.ബി. ബിനു, പി.എ.സി അംഗം എൽ. ഗ്ലാഡിസൺ എന്നിവർ പങ്കെടുത്തു.
ജില്ലാ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം 50 ടെലിവിഷനുകളാണ് അർഹരായ വിദ്യാർത്ഥികൾക്ക് ഇതുവരെ കൈമാറിയത്. വിക്ടേഴ്സ് ചാനൽ വഴി നടപ്പാക്കുന്ന ഓൺലൈൻ അദ്ധ്യയനത്തിൽ പങ്കെടുക്കാനുള്ള അവസരം, മൊബൈൽ ഫോൺ, ടാബ്, ലാപ്ടോപ്പ്, ഡി.ടി.എച്ച് ഇന്റർനെറ്റ് കണക്‌ഷൻ എന്നിവ നൽകി എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എജ്യുഹെൽപ്പ് പദ്ധതി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന തലത്തിൽ നടപ്പാക്കുന്നത്.